Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Finale

കൈ​റ്റ് ഹ​രി​ത​വി​ദ്യാ​ല​യം 4.0 റി​യാ​ലി​റ്റി ഷോ​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച മാ​​​തൃ​​​ക​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ മി​​​ക​​​വു​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ റി​​​യാ​​​ലി​​​റ്റി ഷോ ‘കൈ​​​റ്റ് ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യം 4.0’യു​​​ടെ ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ ഇ​​​ന്ന് ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​മ​​​ത്തു​​​ള്ള അ​​​ൽ-​​​സാ​​​ജ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ​​​

മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​കെ 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും ഐ​​​സി​​​ടി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. പ്രൈ​​​മ​​​റി, സെ​​​ക്ക​​​ൻ​​​ഡ​​​റി-​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും കൂ​​​ടാ​​​തെ സ്‌​​​പെ​​​ഷ്യ​​​ൽ ജൂ​​​റി അ​​​വാ​​​ർ​​​ഡ്, ഫൈ​​​ന​​​ലി​​​സ്റ്റ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.

Latest News

Corehub Up